ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍. മറ്റന്നാള്‍ എല്‍ഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുന്നണികള്‍ ആവശ്യപ്പെട്ടു.
മറ്റന്നാള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.