തിരുവനന്തപുരം നഗരത്തില്‍ ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍

0
28

തിരുവനന്തപുരം:  കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹര്‍ത്താലിന് മുന്നോടിയായി ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു. ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.

Leave a Reply