Saturday, November 23, 2024
HomeNewsKeralaവാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിനാണ് വീഴ്ച സംഭവിച്ചത്. വടക്കാഞ്ചേരി സ്വദേശി യൂസഫിന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തത്. കഴിഞ്ഞ എട്ടാം തീയതി വടക്കാഞ്ചേരി കാഞ്ഞിരക്കോടുണ്ടായ വാഹനാപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. പൊലീസ് നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ എത്തി മൃതദേഹം തിരികെയെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments