Pravasimalayaly

മുഖ്യമന്ത്രിക്ക് എറണാകുളത്തും കനത്ത സുരക്ഷ; കൊച്ചിയിലും കറുത്ത മാസ്‌കിന് വിലക്ക്

കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടാണ് പൊലീസിന്റെ കനത്ത സുരക്ഷ. കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്.

സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യ0. എന്നാല്‍, സ0ഭവ0 വാ4ത്തയായതോടെ ഈ നി4ദേശ0 പിന്‍വലിച്ചു.

കോട്ടയത്ത് കെ ജി ഒ എ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മുന്നൂറിലേറെ പൊലീസുകാരെ നഗരത്തിന് പുറത്തു നിന്നെത്തിച്ച് വരെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും രണ്ട് തവണ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.

Exit mobile version