സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന കനത്ത മഴയിലും വ്യാപക നാശനഷ്ടം.
മലപ്പുറം വയനാട് കാസര്‍ഗോഡ് ഒഴികെ 11 ജില്ലാകളില്‍ യെലോ അലട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ടയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
കോട്ടയത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ തിരുവാര്‍പ്പ് മേഖലയില്‍ കനത്ത നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. വൈദ്യൂതി ബന്ധവും തകരാറിലായി. കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണിമലയാറ്റില്‍ അടക്കം ജലനിരപ്പ് ഉയരുന്നുണ്ട്.
[IMG]
പത്തനംതിട്ടയില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. മലയോര മേഖലയിലാണ് മഴ തുടരുന്നത്. കോസ്‌വേകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. പമ്പ, അച്ചന്‍കോവില്‍ നദികളിലും വെളളംപൊങ്ങി. കരിമ്പന്‍മൂഴി ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ കോളനികള്‍ ഒറ്റപ്പെട്ടു.
എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.