Saturday, November 23, 2024
HomeNewsKeralaകേരളത്തിൽ അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത; ജാഗ്രത നിർദേശം

കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത; ജാഗ്രത നിർദേശം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നിൽക്കുന്നതും വടക്കൻ കേരളം മുതൽ വിദർഭവരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതുമാണ് കാരണം.ഒറ്റപ്പെട്ട ഇടി, മിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർന്നുള്ള രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകൾക്ക് ഓറഞ്ച്, മഞ്ഞ ജാഗ്രത നൽകിയിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് ജാഗ്രതയും കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകൾക്ക് മഞ്ഞ ജാഗ്രതയും നൽകിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments