Saturday, November 23, 2024
HomeNewsKeralaചക്രവാത ചുഴി;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ; മുന്നറിയിപ്പ് 

ചക്രവാത ചുഴി;സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ; മുന്നറിയിപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 

ആന്ധ്രയിലെ റായൽ സീമയ്ക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനമാണ് കനത്ത മഴയ്ക്ക് കാരണം.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും മഴ ശക്തം. കാലവർഷത്തിന് മുന്നോടിയായി തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. 

അതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലാണ്‌ യെല്ലോ അലർട്ട്‌.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments