Pravasimalayaly

ഡൽഹിയിൽ 9 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എം. പി

ഡൽഹിയിൽ ഒൻപതുവയസുകാരിയെ ബലാൽസഘം ചെയ്ത് ശേഷം അക്രമികൾ ബലമായി മൃതദ്ദേഹം ദാഹിപ്പിച്ച സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് ഹൈബി ഈഡൻ എം. പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും. ജാതി, വർഗ അസമത്വങ്ങളുടെ അനന്തരഫലമായി, ദളിത് സ്ത്രീകളും പെൺകുട്ടികളും ലൈംഗിക ചൂഷണത്തിനും, അടിച്ചമർത്തലിനും വിധേയമാകുകയാണെന്നും. ഹത്രാസിലും ബൽറാംപൂരിലും ഇപ്പോൾ ഡൽഹിയിലെ നംഗലിലും നടന്ന ദളിത് പെൺകുട്ടികളുടെ ബലാത്സംഗ കേസുകൾ രാജ്യത്തെ ദളിതരുടെ നിലവിലുള്ള ദയനീയ അവസ്ഥ വെളിപ്പെടുത്തുന്നുതാണെന്നും
കൂടാതെ, ഇക്കാര്യത്തിൽ അടിയന്തിര അന്വേഷണം നടത്താനും , ദളിത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് സംബന്ധിച്ച് സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും ഹൈബി ഈഡൻ എം. പി ആവിശ്യപ്പെട്ടു.

Exit mobile version