Pravasimalayaly

ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ്; ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു

ഹൈക്കോടതിയുടെ പ്രവർത്തനം ഓൺലൈനാക്കുന്നു. ജഡ്ജിമാർക്കുൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കേസുകൾ ഓൺലൈനായി പരിഗണിക്കുമെന്നാണ് അറിയിപ്പ്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി  യോഗത്തിലാണ് തീരുമാനം. അഭിഭാഷക സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഓണ്‍ലൈന്‍ സിറ്റിങ്ങുകള്‍ ആരംഭിക്കുക.ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. 

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ഹൈക്കോടതി ഓണ്‍ലൈനായി കേസുകള്‍ പരിഗണിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ നേരിട്ടുള്ള സിറ്റിങ്ങ് ആരംഭിച്ചു.

വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന കേസുകള്‍ നടത്തുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയാണു നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകള്‍ നടന്നിരുന്നത്. കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെയാണ് വീണ്ടും ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. 

Exit mobile version