Saturday, November 23, 2024
HomeNewsKeralaകുഴിയടയ്ക്കാന്‍ 'കെ റോഡ്' എന്നാക്കണോ?'; എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കുഴിയടയ്ക്കാന്‍ ‘കെ റോഡ്’ എന്നാക്കണോ?’; എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി:സംസ്ഥാനത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് ആക്കണമോ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഹസിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായി ആറുമാസത്തിനകം റോഡ് തകര്‍ന്നാല്‍ എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. പലയിടത്തും യാത്ര ചെയ്യാനാകാത്തവിധം റോഡുകള്‍ തകര്‍ന്നെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണ്. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണം. എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഓരോ ദിവസവും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കാനായി മാറ്റുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments