Saturday, November 23, 2024
HomeNewsKeralaകണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി: ഗവർണറുടെ നിലപാട് ശരിവച്ചു

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി: ഗവർണറുടെ നിലപാട് ശരിവച്ചു

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാൻസലർക്കെന്ന ഗവർണറുടെ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്‌ന് ഹൈക്കോടതി പറഞ്ഞു. ബോർഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിനും. ചാൻസലർക്കും, സർവകലാശാലയ്ക്കും നോട്ടിസ് അയച്ചിരുന്നു. ചാൻസലർക്ക് വന്ന നോട്ടിസിലാണ് ഗവർണർ ഇത് ചട്ടവിരുദ്ധമാണെന്നും സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ നിയമനം ചട്ടവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഗവർണറുടെ ഈ നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്. നിയമനം സർവകലാശാല ചട്ടങ്ങൾക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചുഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും പുറപ്പെടുവിച്ചു. 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കിക്കൊണ്ട് താത്കാലിക ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments