‘കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി’; പോര്‍ വിളിച്ചല്ല സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി

0
85

കൊച്ചി: സില്‍വര്‍ ലൈന്‍ പോലൊരു വലിയ പദ്ധതി ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി. പോര്‍ വിളിച്ചല്ല പദ്ധതി നടപ്പാക്കേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ കോടതി കെ റെയില്‍ എന്ന് എഴുതിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി. വിലക്കു നീക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്തു നിര്‍ത്തരുതെന്ന് കോടതി പറഞ്ഞു. 

Leave a Reply