Wednesday, July 3, 2024
HomeNewsKeralaകെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഒരു വിഭാഗം ജീവനക്കാര്‍

കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഒരു വിഭാഗം ജീവനക്കാര്‍

കെ എസ് ആർ ടി സി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു വിഭാഗം ജീവനക്കാരാണ് ഹർജി നൽകിയത്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടുന്നില്ല. വിവിധ തരത്തിൽ നിരവധിപ്പേർക്ക് കെ എസ് ആർ ടിസി കൺസഷൻ നൽകുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് വേണ്ട പിന്തുണ കിട്ടുന്നില്ലെന്നും ഹർജിയിൽ പറയുന്നു. 

ശമ്പളവും പി എഫും ഉൾപ്പെടെയുളള ആനൂകൂല്യങ്ങളും കിട്ടാൻ സർക്കാരിനോട് കോടതി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പിന്നീട് പരിഗണിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments