Pravasimalayaly

ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കൽ ചട്ട ഭേദഗതി വീണ്ടും

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാര്‍ക്കും കൂടുതൽ അധികാരം നല്‍കുന്ന ചട്ടഭേദഗതി മന്ത്രിസഭാ പരിഗണനയിൽ വന്നു.എന്നാൽ മന്ത്രിസഭാ ഉപസമിതി കണ്‍വീനറായ എ.കെ. ബാലന്‍ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ഇന്നലെ ചേര്‍ന്ന മന്ത്രിസഭയില്‍ ഈ വിഷയത്തിൽ തീരുമാനം കൈക്കൊണ്ടില്ല .
നേരത്തെയുള്ള തര്‍ക്ക വിഷയങ്ങളില്‍ ചിലതില്‍ മന്ത്രിസഭാ ഉപസമിതി മാറ്റം വരുത്തിയെങ്കിലും കാതലായ ചില വിഷയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണു വിവരം. ഇന്നലത്തെ മന്ത്രിസഭയുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ കൊണ്ടു വന്ന ചട്ടഭേദഗതിയിലും ചില തര്‍ക്ക വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണു വിവരം. സെക്രട്ടറിമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥകള്‍ പരിഷ്‌കരണത്തിനു ശേഷമെത്തിയ ചട്ടഭേദഗതിയിലുമുണ്ട്. ഉപസമിതി ചര്‍ച്ച നടത്തിയ ശേഷം വന്ന റിപ്പോര്‍ട്ടിലെ ചില നടപടികളിലും എതിര്‍പ്പുണ്ടെന്നാണു വിവരം. നേരത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്ന ചട്ട ഭേദഗതിയെ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം എ.കെ. ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.

Exit mobile version