ഹയര്‍സെക്കന്‍ഡറി ‍പ്രാക്ടിക്കല് പരീക്ഷ മാറ്റി

0
464

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.  നിലവിലെ സാഹചര്യത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പരീക്ഷ മാറ്റിവെയ്ക്കണമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യം ഉന്നയിച്ചിരുന്നു. ലാബുകളില്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്തുമ്പോള്‍ ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ മാറിമാറി ഉപയോഗിക്കേണ്ടി വരുമെന്നും ഇത് കോവിഡ് രോഗവ്യാപനത്തിനു തന്നെ കാരണമാകുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പരാതി വ്യാപകമായതോടെ പരീക്ഷ മാറ്റിവെയ്ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതമാകുകയായിരുന്നു. ഈ മാസം 28 മുതല്‍ ആരംഭിക്കാനിരുന്ന പരീക്ഷ  നിലവിലെ സാഹചര്യത്തില്‍ താത്ക്കാലികമായി മാറ്റിവച്ചതായും പുതുക്കിയ  പരീക്ഷ തീയതികള്‍  പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്കിയിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.  കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്‌കൂള്‍

Leave a Reply