പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു.
കലക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം, തുടര്‍ന്നു ലഭിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴ, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ സാധ്യത, നദികളിലെ ജലനിരപ്പ് എന്നിവ കണക്കിലെടുത്തുകൊണ്ട് 30-8-2022 നു എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍ നിശ്ചയിച്ച സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.