വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ അറസ്റ്റില്‍

0
206

തൃശ്ശൂര്‍ : വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നല്‍കിയത്.

ഡോക്ടര്‍ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി തീര്‍ത്ത് പണം തട്ടാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസ് നല്‍കാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. എസിപി വി കെ രാജുവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എസ്‌ഐ കെ സി ബൈജു, സീനിയര്‍ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply