കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമയടക്കം രണ്ടു മരണം

0
179

കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നുവീഴുകയായിരുന്നു. നിലവിലുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബീം ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.

ബീം ദേഹത്ത് വീണതിനെ തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് ലാലുവിനെ പുറത്തെടുത്തത്. എന്നാല്‍ ലാലുവിന് മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഗുരുതരമായി പരിക്കേറ്റകൃഷ്ണന്‍ മരിച്ചത്.

Leave a Reply