ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

0
29

ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീധന്യ.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അയല്‍വാസികളാണ് വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. രവീന്ദ്രനും ഭാര്യയും സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് വിവരം. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply