ദുബായ്
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ മത്സര ഷെഡ്യൂള്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്ര് കൗണ്‍സില്‍ പുറത്തിറക്കി. സൂപ്പര്‍ 12 റൗണ്ടില്‍ ഒക്ടോബര്‍ 24ന് ഇന്ത്യ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ദുബായാണ് ഇന്ത്യ -പാക് പോരാട്ടത്തിന് വേദിയാകുന്നത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.
17ന് ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ പാപുവ ന്യൂഗിനിയയും ആതിഥേയരായ ഒമാനും തമ്മില്‍ ഏറ്രുമുട്ടും. രണ്ടാം മത്സരത്തില്‍ സ്കോട്ട്ലന്‍ഡും ബംഗ്ളാദേശും തമ്മിലാണ് മത്സരം. ഗ്രൂപ്പ് എയില്‍
അയര്‍ലന്‍ഡ്, നമീബിയ, ശ്രീലങ്ക,ഹോളണ്ട് എന്നീ ടീമുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഐ.സി.സി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ളവര്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത നേടും.
ഒക്ടോബര്‍ 23 മുതല് അബുദബിയിലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍. ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഗ്രൂപ്പ് 12ലെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെസ്റ്റ്ഇന്‍ഡീസും തമ്മില്‍ ദുബൈയിലാണ് രണ്ടാം മത്സരം.
സെമിഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 10നും 11നുമാണ്. ആദ്യ സെമി അബുദബിയിലും രണ്ടാം സെമി ദുബായിലുമാണ് നടക്കുക. റിസര്‍വ് ദിനവുമുണ്ടാകും. നവംബര്‍ 14നാണ് ഫൈനല്‍.
ഇന്ത്യയുടെ സൂപ്പര്‍ 12ലെ മത്സരങ്ങള്‍
ഒക്ടോബര്‍ 24- പാകിസ്ഥാനെതിരെ
ദുബായില്‍ രാത്രി 7.30 മുതല്‍
ഒക്ടോബര്‍ 31- ന്യൂസിലന്‍ഡിനെതിരെ
ദുബായില്‍ രാത്രി 7.30 മുതല്‍
നവംബര്‍ 3-അഫ്ഗാനെതിരെ
അബുദാബിയില്‍ രാത്രി 7.30 മുതല്‍
നവംബര്‍ 5- ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍
ദുബായില്‍ രാത്രി 7.30 മുതല്‍
നവംബര്‍ 8- ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍
ദുബായില്‍ രാത്രി 7.30 മുതല്