Pravasimalayaly

ട്വന്റി-20 ലോകകപ്പിന്റെ മത്സര ഷെഡ്യൂള്‍ ICC പുറത്തിറക്കി : മത്സരങ്ങൾ ഒമാനിലും യു എ ഇ യിലും

ദുബായ്

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ മത്സര ഷെഡ്യൂള്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്ര് കൗണ്‍സില്‍ പുറത്തിറക്കി. സൂപ്പര്‍ 12 റൗണ്ടില്‍ ഒക്ടോബര്‍ 24ന് ഇന്ത്യ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ദുബായാണ് ഇന്ത്യ -പാക് പോരാട്ടത്തിന് വേദിയാകുന്നത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.

17ന് ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ പാപുവ ന്യൂഗിനിയയും ആതിഥേയരായ ഒമാനും തമ്മില്‍ ഏറ്രുമുട്ടും. രണ്ടാം മത്സരത്തില്‍ സ്കോട്ട്ലന്‍ഡും ബംഗ്ളാദേശും തമ്മിലാണ് മത്സരം. ഗ്രൂപ്പ് എയില്‍
അയര്‍ലന്‍ഡ്,​ നമീബിയ,​ ശ്രീലങ്ക,​ഹോളണ്ട് എന്നീ ടീമുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പുകളില്‍ നിന്നും രണ്ട്​ വീതം ടീമുകള്‍ സൂപ്പര്‍ 12ലേക്ക്​ യോഗ്യത നേടും. ഐ.സി.സി റാങ്കിംഗില്‍ ആദ്യ എട്ട്​ സ്ഥാനങ്ങളിലുള്ളവര്‍ സൂപ്പര്‍ 12ലേക്ക്​ നേരിട്ട്​ യോഗ്യത നേടും.

ഒക്​ടോബര്‍ 23 മുതല്‍ അബുദബിയിലാണ്​ സൂപ്പര്‍ 12 മത്സരങ്ങള്‍. ആസ്​ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്​ ഗ്രൂപ്പ്​ 12ലെ ആദ്യ മത്സരം. ഇംഗ്ലണ്ടും വെസ്റ്റ്​ഇന്‍ഡീസും തമ്മില്‍ ദുബൈയിലാണ്​ രണ്ടാം മത്സരം.

സെമിഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 10നും 11നുമാണ്. ആദ്യ സെമി അബുദബിയിലും രണ്ടാം സെമി ദുബായിലുമാണ്​ നടക്കുക. റിസര്‍വ്​ ദിനവുമുണ്ടാകും. നവംബര്‍ 14നാണ്​ ഫൈനല്‍.

ഇന്ത്യയുടെ സൂപ്പര്‍ 12ലെ മത്സരങ്ങള്‍

ഒക്ടോബര്‍ 24- പാകിസ്ഥാനെതിരെ

ദുബായില്‍ രാത്രി 7.30 മുതല്‍

ഒക്ടോബര്‍ 31- ന്യൂസിലന്‍ഡിനെതിരെ

ദുബായില്‍ രാത്രി 7.30 മുതല്‍

നവംബര്‍ 3-അഫ്ഗാനെതിരെ

അബുദാബിയില്‍ രാത്രി 7.30 മുതല്‍

നവംബര്‍ 5- ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍

ദുബായില്‍ രാത്രി 7.30 മുതല്‍

നവംബര്‍ 8- ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍

ദുബായില്‍ രാത്രി 7.30 മുതല്

Exit mobile version