ഇടുക്കിയുടെ രാഷ്ട്രീയം കേരള കോൺഗ്രസിന്റെ എൽ ഡി എഫിലേയ്ക്കുള്ള വരവോടെ പ്രവാചനാതീതമാണ്. അഞ്ച് സീറ്റിൽ ഇപ്പോൾ മൂന്നെണ്ണം എൽ ഡി എഫും രണ്ടെണ്ണം യു ഡി എഫും നേടി നിൽക്കുന്നു. റോഷി അഗസ്റ്റിന്റെ വരവോടെ ഇടുക്കിയും എൽ ഡി എഫ് പാളയത്തിൽ എത്തിനിൽക്കുന്നു.
കഴിഞ്ഞ തവണ മത്സരിച്ച സ്‌ഥാനാർഥികൾ മുന്നണി മാറി വീണ്ടും ഏറ്റുമുട്ടുന്നു എന്നതാണ് ഇടുക്കി മണ്ഡലത്തിന്റെ പ്രത്യേകത. എൽ ഡി എഫിന് വേണ്ടി സിറ്റിംഗ് എം എൽ എ റോഷി അഗസ്റ്റിനും യു ഡി എഫിന് വേണ്ടി ഫ്രാൻസിസ് ജോർജുമാണ് അങ്കത്തട്ടിൽ. എല്ലാക്കാലവും യു ഡി എഫ് ചായ്‌വ് പ്രകടിപ്പിച്ച മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ എൽ ഡി എഫിൽ എത്തിയതോടെ ഫലം എന്താകുമെന്ന് പ്രവചനതീതം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും വ്യക്തി ബന്ധങ്ങളിലുമാണ് റോഷി അഗസ്റ്റിന്റെ പ്രതീക്ഷകൾ.
മുൻ ഇടുക്കി എം പി ഫ്രാൻസിസ് ജോർജിലൂടെ മണ്ഡലം യു ഡി എഫ് കോട്ടയായി നിലനിർത്തുവാനുള്ള പരിശ്രമത്തിലാണ് യു ഡി എഫ് ക്യാമ്പ്. ഭൂമി പ്രശ്നവും നിർമ്മാണ പ്രവർത്തനങ്ങളിലെ പ്രശ്നങ്ങളും കാർഷിക മേഖലയിലെ പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാണ് പ്രചരണം
എൻ ഡി എ യ്ക്ക് വേണ്ടി അഡ്വ സംഗീത വിശ്വനാഥ് ആണ് മത്സര രംഗത്ത്