ഐ എഫ് എഫ് കെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേശിയ അവാർഡ് ജേതാവ് സലീം കുമാറിനെ ഒഴിവാക്കിയത് വിവാദത്തിൽ. സംവിധായകരായ ആഷിക് അബുവിനേയും അമൽ നീരദിനെയുമാണ് ഉദ്ഘാടകരായി തിരഞ്ഞെടുത്തിട്ടുള്ളത്.
ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണ് എന്ന മറുപടിയാണ് ലഭിച്ചതെന്ന് സലീം കുമാര്‍ പറയുന്നത്.
ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടു ന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല.
ഇവിടെ രാഷ്ട്രീയമാണ് വിഷയമെന്നും സലീം കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാത്രമല്ല സിപിഎം ഭരിക്കുമ്പോഴും ഇവിടെ പുരസ്കാരം നേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനായി നേരിട്ട് വിളിച്ച് ചോദിച്ചു. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്.