കെ.എം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പമോ മകന്‍ ജോസ് കെ മാണി

0
45

കോട്ടയം:  നിയമസഭാ കൈയ്യാങ്കളി വിഷയത്തില്‍
കെ എം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശത്തെ ജോസ് കെ. മാണിയും അനുകൂലിക്കുന്നുവോ?  ഈ വിഷയം സംബന്ധിച്ച്  സംബന്ധിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് ജോസ് കെ.മാണിയുടെ പ്രതികരണത്തോടെയാണ് രാഷ്ട്രീയ കേരളം ഈ രീതിയിലേക്ക് ചര്‍ച്ചയാവുന്നത്.

ഇന്നു കോട്ടയ്ത്തു നടന്ന  കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് ് കമ്മിറ്റിയോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. യു ഡി എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. സിപിഎമ്മിന്റെ വിശദീകരണത്തില്‍ തൃപ്തനെന്നാണ് ജോസിന്റെ അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.കോണ്‍ഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ മാണി  സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വ്യക്തമാക്കി.
മാണി അഴിമതിക്കാരനാണെന്നു  കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും എ. വിജയരാഘവന്‍ ഈ വിവാദത്തില്‍ പ്രതികരണം നടത്തിയിരുന്നു.
സുപ്രീംകോടതിയില്‍ എവിടെയും കെ.എം. മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ല. കോടതിയില്‍ വന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. അതില്‍ ദുരുദ്ദേശ്യം ഉണ്ടെന്ന് എ.വിജയരാഘവന്‍ ആരോപിച്ചു. എല്‍ ഡിഎഫിലെ പ്രധാന ഘടക കക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. മുന്നണിയില്‍ നല്ല നിലയില്‍ കാര്യങ്ങള്‍ നീങ്ങുന്നുമുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായി ആശയക്കുഴപ്പമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്നും അവര്‍ വാര്‍ത്ത സൃഷ്ടിച്ച് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി ആരോപിച്ചു.

Leave a Reply