ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോള്‍ ബിജെപിയും ജെഡിയുവും നേതൃത്വം നല്‍കുന്നു ദേശീയ ജനാധിപത്യ സഖ്യം മികച്ച മുന്നേറ്റം

0
46

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോള്‍ ബിജെപിയും ജെഡിയുവും നേതൃത്വം നല്‍കുന്നു ദേശീയ ജനാധിപത്യ സഖ്യം മികച്ച മുന്നേറ്റം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. നിലവില്‍ 127 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ 101 സീറ്റുകളില്‍ മാത്രമാണ് മഹാസഖ്യത്തിന്‍റെ ലീഡ്. ഒരു ഘട്ടത്തില്‍ മഹാസഖ്യത്തിന്‍റെ ലീഡ് നില 125 വരെ പോയിരുന്നു. എന്നാല്‍ പിന്നീട് എന്‍ഡിഎ ലീഡ് തിരികെ പിടിക്കുകയായിരുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ നിലയാണ് ഏറെ പരിതാപകരമെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്.
മഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ കേവലം 20 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ ഇത് 25 സീറ്റുകളിലേക്ക് വരെ പോയിരുന്നെങ്കിലും പിന്നീട് കുറഞ്ഞ വരികയായിരുന്നു. നേരത്തെ 50 വരെ സീറ്റുകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു രണ്‍ദീപ് സിങ് സുര്‍ജേവാല അടക്കമുള്ള നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്.കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതില്‍ ആർജെഡിക്ക് ഉള്ളില്‍ തന്നെ നേരത്തെ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. 2015 ല്‍ വിജയിച്ച സീറ്റുകളില്‍ പോലും ലീഡ് നേടാന്‍ കോണ്‍ഗ്രസിന് ഇതുവരെ അവർക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണയും മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റിലായിരുന്നു വിജയിച്ചത്. അതേസമയം, മഹാസഖ്യത്തിന്‍റെ തന്നെ ഭാഗമായി മത്സരിച്ച ഇടതുപാർട്ടികള്‍ ശക്തമായ മുന്നേറ്റം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്.
19 സീറ്റുകളിലാണ് ഇടതുപാർട്ടികള്‍ ഇപ്പോള്‍ ബിഹാറില്‍ ലീഡ് ചെയ്യുന്നത്. ഇതില്‍ 14 ഇടത്ത് സിപിഐ എംഎല്ലും 2 ഇടത്ത് സിപിഎമ്മും മൂന്നിടത്ത് സിപിഐയുമാണ് ലീഡ് ചെയ്യുന്നത്. ആകെ 29 സീറ്റിലാണ് സംസ്ഥാനത്ത് ഇടതുപാർട്ടികള്‍ മത്സരിച്ചത്. സിപിഐ-എംഎല്‍ 19, സിപിഐ 6, സിപിഎം 4 എന്നിങ്ങനെയായിരുന്നു മത്സരം. എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും ഇടതുപാർട്ടികള്‍ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.അതേസമയം, തന്നെ എന്‍ഡിഎ സഖ്യത്തില്‍ ജെഡിയുവിനെ മറികടന്ന് ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ തവണ 53 ല്‍ വിജയച്ച ബിജെപി ഇപ്പോള്‍ 74 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മുഖ്യമന്ത്രി നീതീഷ് കുമാറിന്‍റെ ജെഡിയുവിന് 60 സീറ്റില്‍ മാത്രമാണ് മുന്നേറ്റം. എന്നാല്‍ കഴിഞ്ഞ തവണത്തെ സീറ്റ് നിലയുടെ അടുത്തെങും എത്താന്‍ സാധിച്ചിട്ടില്ല.

Leave a Reply