ഇടുക്കിയില്‍ നാട്ടുകാര്‍ പുലിയെ തല്ലിക്കൊന്നു 

0
29

ഇടുക്കി: ഇടുക്കി മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നാട്ടുകാരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പുലിയെ തല്ലിക്കൊന്നത്.

ശനിയാഴ്ച പുലര്‍ച്ചെയോടെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെ ആണ് പുലി ആക്രമിച്ചത്. മറ്റ് നാട്ടുകാരേയും പുലി ആക്രമിക്കാന്‍ മുതിര്‍ന്നതോടെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് പുലിയെ തല്ലിക്കൊന്നത്. 

വെള്ളിയാഴ്ച രാത്രിയോടെ രണ്ട് ആടുകളേയും പുലി കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഇറങ്ങുന്നതിന്റെ ആശങ്ക നിലനിന്നിരുന്നു. രാത്രി കാലങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പുലിയെ പിടിക്കാനായി വനം വകുപ്പ് ഇവിടെ പ്രത്യേക കൂടും വെച്ചിരുന്നു.

Leave a Reply