ടൂറിസം മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍

0
48

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേഗത്തില്‍ വാക്‌സിനേഷന്‍ നല്കാന്‍ സര്‍ക്കാര്‍ തീരുമാനം.വിനോദസഞ്ചാര കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യക്ഷത്തിലോ പരോക്ഷമായോ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം വാക്‌സിന്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടമായി വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി മേഖലകളിലാണ് കുത്തിവെയ്പ് നല്‍കുകയെന്ന് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്ജ് എന്നിവര്‍ സംയുക്തപത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഏഴ് ദിവസം കൊണ്ട് ഈ രണ്ടിടങ്ങളും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി സഞ്ചാരക്കായി തുറക്കും .ടൂറിസം വകുപ്പ് തയാറാകുന്ന പട്ടിക അനുസരിച്ച് മുന്‍ഗണനാടിസ്ഥാനത്തിലാണ് വിനോദമേഖലക്കുള്ള വാക്‌സിന്‍ വിതരണം. അടുത്തഘട്ടത്തില്‍ മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല എന്നിവിടങ്ങളില്‍ വാക്‌സിന്‍ നല്‍കും. രാജ്യത്ത് ആദ്യമായാണ് ടൂറിസം മേഖലക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ഇത്തരമൊരു നീക്കം. ഇതുവഴി അഭ്യന്തര, വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Leave a Reply