തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസ്; കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം

0
26

കോട്ടയം: കോട്ടയം ജില്ലയിലെ മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പൊലീസ് കേസെടുത്തത്. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. 

മൃഗസ്‌നേഹികളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഐപിസി 429 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ ശവശരീരങ്ങള്‍ പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടര്‍മാരാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുക.

ഇന്നലെ 12 നായകളെയാണ് മുളക്കുളത്ത് വിവിധ സ്ഥലങ്ങളിലായി ചത്ത നിലയില്‍ കണ്ടെത്തിയത്. നായകളെ വിഷം കൊടുത്ത് കൊന്നതാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു നടപടിക്കും ഇല്ലെന്ന് മുളക്കുളം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

Leave a Reply