ഇംഗ്ലണ്ട് 48.4 ഓവറിൽ 112 റൺസിന്​ ഓൾ ഔട്ട്‌

0
131

മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്. അക്‌സർ പട്ടേലിന്റെ ബൗളിങ് മികവിലാണ് ഇംഗ്ലണ്ട് തകർന്നടിഞ്ഞത്.

21.4 ഒാവറിൽ 38 റൺസ്​ വഴങ്ങി അക്​സർ ആറ് വിക്കറ്റുകളാണ്​ വീഴ്​ത്തിയത്​. രവിചന്ദ്ര അശ്വിൻ 16 ഒാവറിൽ 26 റൺസ്​ വിട്ടുനൽകി മൂന്ന്​ വിക്കറ്റുകളുമെടുത്തു. കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ ഇശാന്ത്​ ശർമ ഒരു വിക്കറ്റ്​ വീഴ്​ത്തി. ഇംഗ്ലണ്ട്​ ബാറ്റിങ്​ നിരയിൽ സാക്​ ക്രൗളി (53), ജോ റൂട്ട്​ (17), ഫോക്​സ്​ (12), ജോഫ്ര ആർച്ചർ (11) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്​ടമാവാതെ എഴോവറിൽ പത്ത് റൺസ്​ എന്ന നിലയിലാണ്​. രോഹിത്​ ശർമയും ശുഭ്​മാൻ ഗില്ലുമാണ്​ ബാറ്റ്​ ചെയ്യുന്നത്​.

Leave a Reply