Pravasimalayaly

ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് വിജയം

അഹമ്മദാബാദ്

ഇംഗ്ലണ്ടിന് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 49 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു. 7.4 ഓവറില്‍ 15 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 25 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ വിജയം സ്ഥാപിച്ചത്. സ്‌കോര്‍ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145,49 /0.

ബൗളിംഗ് നിരയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയവഴി ഒരുക്കിയത്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 11 വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലും ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ശക്തമായ ഫോമിലാണ് പന്തെറിഞ്ഞത്.

ജയത്തോടെ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു

Exit mobile version