തിരുവനന്തപുരം: കോവിഡിനെ രാജ്യം ശക്തമായി നേരിട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവാണ് രാജ്യത്ത് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ കേരളത്തെ ഗവർണർ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശക്തമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. സദ് ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം റാങ്കും തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം റാങ്കും കേരളം നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീധനത്തിനെതിരെ ഗവർണർ പരാമർശം നടത്തി. സ്ത്രീധന പീഡനങ്ങൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നും ഗവർണർ പറഞ്ഞു.
ഗവര്‍ണര്‍ വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം സ്വീകരിച്ചു. വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് മുഖ്യതിഥിയായി പങ്കെടുത്തത്. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.