രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; ടിപിആർ 17.22

0
397

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കൊവിഡ്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22. 488 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണനിരക്ക് 4,88,884 ആയി.

രോഗശമന നിരക്കും പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. രോഗശമന നിരക്ക് 93.31 ശതമാനം ആയപ്പോൾ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനത്തിൽ നിന്ന് 17.22 ആയി കുറഞ്ഞു. ഒമിക്രോൺ കേസുകൾ ആകെ 10,050 ആയി. 29 സംസ്ഥാനങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,676 പേർ കൊവിഡ് മുക്തരായി. ഇതോടെ ആകെ രോഗമുക്തർ 3,63,01,482ലെത്തി.

Leave a Reply