Saturday, November 23, 2024
HomeNewsNationalരാജ്യത്ത് 39,796 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 723 പേര്‍ കൂടി മരിച്ചു

രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 723 പേര്‍ കൂടി മരിച്ചു

രാജ്യത്ത് 39,796 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 723 പേര്‍ കൂടി മരിച്ചു. 42,352 പേര്‍ ഇന്നലെ രോഗമുക്തരായി. 4,82,071 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇതുവരെ 3,05,85,229 പേരിലേക്ക് കോവിഡ് എത്തി. 2,97,00,430 പേര്‍ രോഗമുക്തരായപ്പോള്‍ 4,02,728 പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 35,28,92,046 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു.

ഇന്നലെ 15,22,504 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 41,97,77,457 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.

ബ്ലാക്ക് ഫംഗസിനു പിന്നാലെ കോവിഡ് ബാധിതരെ ആശങ്കപ്പെടുത്തുന്ന പുതിയ രോഗബാധ കൂടി കണ്ടെത്തി. ‘ബോണ്‍ ഡെത്ത്’ എന്ന രോഗമാണിത്. രക്തചംക്രമണക്കുറവ് മൂലം എല്ലുകളിലെ കോശങ്ങള്‍ക്ക് ഉണ്ടാവുന്ന നാശമാണിത്. അവാസ്‌കുലര്‍ നെക്രോസിസ് അഥവ അസ്ഥികള്‍ക്കുളിലെ കോശഘടനകളുടെ മരണമാണ്. മുംബൈയിലാണ് ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരുംനാളുകളില്‍ കൂടുതല്‍ പേര്‍ക്ക് ഈ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് മുക്തരായ മൂന്ന് യുവാക്കളിലാണ് രണ്ട് മാസത്തിനു ശേഷം ബോണ്‍ ഡെത്ത് സ്ഥിരീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നു പേരും 40വയസ്സിനു താഴെയുള്ളവരാണ്. തുടയെല്ലില്‍ അതികഠിനമായ വേദനയുമായാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇവരെ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെന്ന് മഹീം ഹിന്ദുജ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സഞ്ജയ് അഗര്‍വാള്‍ അറിയിച്ചു.

കോവിഡ് 19 രോഗികള്‍ക്ക് നല്‍കിയിരുന്ന സ്റ്റീറോയ്ഡ് മരുന്നുകള്‍ മാത്രമാണ് അവാസ്‌കുലര്‍ നെക്രോസിസ് രോഗത്തിനും നല്‍കാനുള്ളത്. ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസിനും ഈ മരുന്നുതന്നെയാണ് നല്‍കുന്നത്. അവാസ്‌കുലര്‍ നെക്രോസിസിനെ കുറിച്ചുള്ള ഡോ.അഗര്‍വാളിന്റെ ഒരു പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ബിഎംജെ കേസ് സ്റ്റഡീസ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments