കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനം 55 കിലോ വിഭാഗത്തില്‍ സാങ്കേത് മഹാദേവ് സാഗര്‍ വെള്ളി നേടി.
സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി 248 കിലോ ഉയര്‍ത്തി. എന്നാല്‍അവസാന റൗണ്ടില്‍ മലേഷ്യന്‍ താരം ഒന്നാമതെത്തി. അവസാന ഘട്ടത്തില്‍ പരിക്കേറ്റത് സാങ്കേതിന് തിരിച്ചടിയായി. ഇതോടെയാണ് സ്വര്‍ണത്തിലേക്ക് എത്താനാവാതെ പോയത്. മഹാരാഷ്ട്ര സ്വദേശിയാണ് സാങ്കേത്.
ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടില്‍ ഇന്ത്യയുടെ 21കാരന്‍ 138 കിലോഗ്രാം ഉയര്‍ത്തിയെങ്കിലും വലത് കൈമുട്ടിലെ പരിക്കാണ് തിരിച്ചടിയായത്. ആദ്യ ശ്രമത്തില്‍ 135 കിലോഗ്രാം ഉയര്‍ത്തിയതാണ് ഫൈനലിലെ സാങ്കേതിന്റെ മികച്ച പ്രകടനം.