കുതിച്ചുയര്‍ന്ന് രാജ്യത്തെ കോവിഡ് മരണസംഖ്യ; 1.61 ലക്ഷം പുതിയ കേസുകള്‍

0
233

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയായി മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.61 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. 1733 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയര്‍ന്നു.

രോഗവ്യാപന നിരക്ക് പത്ത് ശതമാനത്തില്‍ താഴെയെത്തി. നിലവില്‍ രാജ്യത്തെ ടിപിആര്‍ 9.6 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 16.21 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നേടിയവര്‍ 2.82 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷം കടന്നു. കര്‍ണാടക ( 2.44 ലക്ഷം), മഹാരാഷ്ട്ര (2.11 ലക്ഷം), തമിഴ്നാട് (1.98 ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 57.42 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 167.29 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Leave a Reply