ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 337ന് അവസാനിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തി 577 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി വാലറ്റം ചെറുത്തുനിന്നെങ്കിലും ഫോളോഓണ്‍ ഒഴിവാക്കാനായില്ല. എന്നാല്‍ ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിക്കാതെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കുകയായിരുന്നു.
നാലാം ദിനം ആദ്യ സെഷനില്‍ തന്നെ മുഴുവന്‍ ഇന്ത്യന്‍ ബാറ്റ്്‌സമാന്‍മാരേയും മടക്കി 241ണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ വരുതിയിലാണ് ഇപ്പോഴും മത്സരങ്ങള്‍. 12 ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് വാലറ്റത്തില്‍ പൊരുതിയത്.
ആറിന് 257 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ് സ്‌കോര്‍ 305ല്‍ എത്തിയപ്പോള്‍ അശ്വിനെ നഷ്ടമായി. 91 പന്തില്‍ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.
ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അശ്വിന്‍ മടങ്ങിയത്. പിന്നാലെ ഷഹ്ബാസ് നദീമിനെ അക്കൗണ്ട് തുറക്കും മുമ്പ് ജാക്ക് ലീച്ച് മടക്കി.
നാലു റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആന്‍ഡേഴ്സന്‍ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റോക്ക്സ് മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി.
നാലു വിക്കറ്റ് വീഴ്ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.