ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 420 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയ ലക്ഷ്യം 420 ആക്കിയത്. നാലാം ദിനമായ ഇന്ന് കുറച്ച് നേരവും അഞ്ചാം ദിനവും ഇന്ത്യക്ക് മുന്നിലുണ്ട്. വിജയിച്ചില്ലെങ്കിലും കളി സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ നില്‍ക്കുന്നു.
ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി. നാലാംദിനം അവസാന സെഷനില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട അശ്വിന്‍ തന്നെയാണ് അവസാന വിക്കറ്റും വീഴ്‍ത്തിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോറി ബേണ്‍സിനെ (0) മടക്കി അശ്വിന്‍ തുടങ്ങി. പിന്നാലെ ഡൊമിനിക് സിബ്ലി (16), ബെന്‍ സ്റ്റോക്‌സ് (7) എന്നിവരും അശ്വിന്റെ തിരിപ്പിന് മുന്നില്‍ കീഴടങ്ങി. വാലറ്റത്ത് ഡൊമിനിക് ബെസ്സും(25), ജോഫ്ര ആർച്ചറും(5), ജയിംസ് ആന്‍ഡേഴ്‍സണും(0) കീഴടങ്ങിയതും അശ്വിന്‍റെ മുന്നിലാണ്