Friday, November 22, 2024
HomeLatest Newsതോമസ് കപ്പില്‍ കന്നി കിരീടം, ചരിത്രമെഴുതി ഇന്ത്യ

തോമസ് കപ്പില്‍ കന്നി കിരീടം, ചരിത്രമെഴുതി ഇന്ത്യ

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി

14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ഇന്തോനേഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 15-21, 21-23 എന്ന സ്കോറിന് വിജയിച്ചു. ഡബിൾസിൽ സാത്വിക് സായ്രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം വിജയിച്ചിരുന്നു. സിംഗിൾസിൽ ലക്ഷ്യ സെൻ 8-21, 21-17, 21-16 എന്ന സ്കോറിന് ജയിച്ചു. ക്വാർട്ടർ, സെമി ഫൈനലുകളിൽ നിർണായകമായത് മലയാളി താരം എച്ച് എസ് പ്രണോയുടെ ജയം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments