ഇന്ത്യയിൽ നിന്നുള്ള യാത്ര വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയയും

0
67

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മേയ് 15 വരെ ഓസ്‌ട്രേലിയ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് തീരുമാനം അറിയിച്ചത്.

നേരത്തെ ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയുമടക്കം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

Leave a Reply