Pravasimalayaly

ഡാനിഷ് മരിച്ചെന്നറിഞ്ഞിട്ടും തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് അഫ്ഗാന്‍ കമാന്‍ഡര്‍

ഡാനിഷ് സിദ്ദിഖി എന്ന റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ഇന്ത്യക്കാരന്‍ ആണെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിനു നേരെ താലിബാന്‍ ഭീകരര്‍ ക്രൂരത നടത്തിയെന്നു അഫ്ഗാന്‍ കമാന്‍ഡര്‍’ബിലാല്‍ അഹമ്മദ് പറയുന്നത്. .
ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. ഡാനിഷ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു അത്’ അഫ്ഗാന്‍ കമാന്‍ഡര്‍ പറഞ്ഞതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.. ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള വിദ്വേഷം മൂലമാണ് താലിബാന്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ ഭീകരരും അഫ്ഗാന്‍ സേനയും തമ്മിലുള്ള
ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്‌സ് ഫോട്ടോജേണലിസ്റ്റും പു ലിറ്റ്‌സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിര്‍ന്ന അഫ്ഗാന്‍ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറില്‍ വെച്ച് നടന്ന ഏറ്റുമുട്ടലില്‍ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോള്‍, താലിബാന്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാല്‍ അഹമ്മദ്. ഇംഗ്ലീഷ് വാര്‍ത്താ ചാനലായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിലാല്‍ ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ചത്.ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാന്‍ തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കമാന്‍ഡര്‍ ബിലാല്‍ അഹമ്മദ് പറഞ്ഞു.

Exit mobile version