കോൺഗ്രസിന് പുതിയ അധ്യക്ഷൻ ജൂണോടെ

0
42

ന്യൂ ഡൽഹി

ജൂണോടെ കോൺഗ്രസ്സിന് പുതിയ അധ്യക്ഷനാകും. മെയിൽ സംഘടനാ തെരെഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്ന് യോഗത്തിന് ശേഷം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.

അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും. ഗാന്ധി കുടുംബമാണെങ്കിൽ സമവായത്തിലെത്താമെന്നും അല്ലെങ്കിൽ തെരെഞ്ഞെടുപ്പ് നടത്താമെന്നും നേരത്തെ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നതിനാലാണ് സംഘടനാ തെരെഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടിയത്.
തിരുത്തൽ വാദികളായ നേതാക്കൾക്ക് പ്രവർത്തക സമിതിയിൽ വിമർശനമുയർന്നു. നേതാക്കളുടെ പ്രതികരണങ്ങൾ പാർട്ടിയുടെ പ്രതിശ്ചായക്ക് മങ്ങലേല്പിച്ചുവെന്നാണ് ആക്ഷേപം. കർഷക സമരത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രമേയവും പ്രവർത്തക സമിതിയിൽ പാസ്സാക്കി.

Leave a Reply