വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 നാവികർ തടവിൽ; മോചിപ്പിക്കാതെ ഗിനി, നൈജീരിയയ്ക്ക് കൈമാറാൻ നീക്കം

0
29

ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേനയുടെ പിടിയായ മലയാളികൾ ഉൾപ്പെടെയുള്ള 26 അംഗ സംഘം മോചനത്തിന് വഴികാണാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ  നിർദേശപ്രകാരമാണ് ഗിനിയൻ നേവി, ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പൽ കമ്പനി നൽകിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. 

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. ടെർമിനലിൽ ഊഴംകാത്ത് നിൽക്കുന്നതിനിടെ ഒരു ബോട്ട് കപ്പൽ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കടൽകൊള്ളക്കാരാണെന്ന ധാരണയിൽ കപ്പൽ ഉടൻ മാറ്റി. ഗിനിയൻ നേവി കപ്പൽ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് വന്നത് നൈജീരിയൻ നേവിയാണെന്ന് അറിയുന്നത്.

ക്രൂഡ് ഓയിൽ മോഷണത്തിന് വന്ന കപ്പൽ എന്ന രീതിയിലായിരുന്നു അന്വേഷണം. വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് മലയാളികൾ 16 അംഗ ഇന്ത്യൻ സംഘത്തിലുണ്ട്. പത്തുപേർ വിദേശികളാണ്. അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഗിനിയൻ നേവി രണ്ടുലക്ഷം ഡോളർ മോചനദ്രവ്യം കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി അത് നൽകിയതോടെ മോചനം സാധ്യമായെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.

Leave a Reply