Sunday, November 24, 2024
HomeNewsഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. സെക്കൻ്റ് ഇന്നിംഗ്സിൽ 36...

ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. സെക്കൻ്റ് ഇന്നിംഗ്സിൽ 36 ന് പുറത്ത്

ഇന്ത്യയുടെ ഒരു ഇന്നിംഗ്സിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പാറ്റ് കമ്മിൻസ് തിരിച്ചടി നൽകി. ആദ്യം നൈറ്റ് വാച്ച്മാൻ ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിൻസ് പിന്നാലെ ചേതേശ്വർ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി. തന്റെ ആദ്യ ഓവറിൽ തന്നെ മായങ്ക് അഗർവാളിനെയും (9) അജിങ്ക്യ രഹാനെയേയും (0) മടക്കിയ ജോഷ് ഹെയ്സൽവുഡും ഇന്ത്യയെ ഞെട്ടിച്ചു.
പിന്നീട് ബാറ്റ്സ്മാൻമാർ ഓരോരുത്തരായി വിക്കറ്റ് നഷ്ടപ്പെട്ട് പവലിയനിലേക്ക് മടങ്ങുകയായിരുന്നു.മായങ്ക് അഗർവാളിൻ്റെ 9 റൺസാണ് ഉയർന്ന സ്കോർ.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് 244 റൺസും ഓസ്ട്രേലിയക്ക് 191 റൺസുമാണുള്ളത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments