ചങ്ങനാശ്ശേരിയിൽ INTUC സ്വതന്ത്ര സ്‌ഥാനാർഥിയെ മത്സരിപ്പിക്കും

0
36

ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ INTUC സ്വന്തം സ്‌ഥാനാർഥിയെ മത്സരിപ്പിക്കും. കോൺഗ്രസ്‌ നേതാക്കൾക്ക് INTUC യോടുള്ള സമീപനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫെബ്രുവരി ആദ്യ വാരം സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുവാൻ സാധ്യതയുണ്ട്. കെ ജെ മാത്യു ജനറൽ കൺവീനർ ആയി 51 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. പി പി തോമസ് അധ്യക്ഷത വഹിച്ചു.

മുതിർന്ന കോൺഗ്രസ്‌ നേതാവും എ വിഭാഗത്തിലെ പ്രമുഖനുമായ കെ സി ജോസഫ് ചങ്ങനാശ്ശേരിയിൽ മത്സരിയ്ക്കുവാൻ സാധ്യത തെളിയുന്ന സമയത്താണ് INTUC യുടെ തീരുമാനം.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ റിബൽ സ്‌ഥാനാർത്ഥികൾ വിജയിച്ചിരുന്നു

Leave a Reply