IPL കീരീടം നിലനിർത്തി മുംബൈ ഇന്ത്യൻസ്

0
30

ദുബായ്: ഐപിഎലില്‍ കിരീടം നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ അഞ്ചാമത്തെ കിരീടം ചൂടിയത്.

157 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ്മ 68 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു. ഡല്‍ഹിക്കായി ആന്റിച്ച് നോഷെ രണ്ട് വിക്കറ്റും, റബാഡ, സ്‌റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 65 റണ്‍സും ഋഷഭ് പന്ത് 56 റണ്‍സും എടുത്തു.

മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും നഥാന്‍ കോള്‍ട്ടര്‍നൈല്‍ രണ്ടു വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply