ഹൈദരാബാദിനെ തോല്പിച്ചാൽ ചെന്നൈയ്ക്ക് ആദ്യ പ്ലേ ഓഫിൽ കടക്കാം

0
623

വീ. ജെ.പുന്നോലി

ലണ്ടൻ

ഐ പി എൽ 14-ാം സീസണിലെ 44-ാം മത്സരത്തിൽ ആദ്യത്തേയും ആവാസത്തേയും സ്ഥാനക്കാർ ഇന്ന് ഷാർജയിൽ ഏറ്റുമുട്ടുമ്പോൾ കണക്കും ചരിത്രവും ധോണിക്കും കൂട്ടർക്കും അനുകൂലം. പതിനൊന്ന് കളികളിൽ എട്ടും ജയിച്ച് പതിനാറു പോയൻ്റുമായ് സീസണിലെ കേമന്മാർ. 2013 മുതൽ നേർക്കുനേർ ഏറ്റുമുട്ടിയ പതിന്നാലിൽ പതിനൊന്നിലും ഓറഞ്ച് പടയെ തോല്പിച്ച ചരിത്രം. കഴിഞ്ഞ സീസണിൽ കിരീടസാധ്യതയുമായെത്തിയെങ്കിലും നാണം കെട്ട മടക്കവും ഈ സീസണിലെ ആദ്യ മത്സരത്തിൽ പരാജയത്തോടെ തുടങ്ങിയയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ തിരുച്ചു വരവ് നടത്തി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി എത്തുമ്പോൾ സമർത്ഥം മഞ്ഞപ്പടയ്ക്ക് ആവശ്യമില്ല. മാത്രമല്ല, ഒറ്റ ജയത്തോടെ അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പുമാണ്.

എന്നാൽ, മറുവശത്ത് ഹൈദരാബാദിനെ സംമ്പന്ധിച്ച് കിരീട മോഹവും സാധ്യതയുമായെത്തിയെങ്കിലും ഇതുവരെ പത്ത് കളിയിൽ രണ്ടു വിജയങ്ങൾ മാത്രമേ അവർക്ക് സ്വന്തം അക്കൗണ്ടിൽ ചേർക്കാൻ കഴിഞ്ഞുള്ളു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഓപണണിങ്ങ് ബാറ്ററും സമർത്ഥനായ ക്യാപ്റ്റനുമായ ഡേവിഡ് വാർണറെ മത്സരത്തിനിടയിൽ അവർക്ക് മാറ്റേണ്ടതായി പോലും വന്നു. ഇനി ഒരു പ്ലേ ഓഫ് സാധ്യത അതി വിധൂരം തന്നെ. എങ്കിലും ജാസൺ റോയുടെയും അഭിഷേകിൻ്റെയും വരവോടെ ടീമിൻ്റെ ബാറ്റിങ്ങ് നിരയിൽ നിന്നു വന്ന മാറ്റം അവർക്ക് രണ്ടാമത്തെ വിജയം തന്നെ നേടികൊടുത്തു. ശക്തർ ആയിരുന്ന ഓറഞ്ചു പടയ്ക്ക് ഈ വിജയം തരുന്ന ഊർജം ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയും എന്ന ആത്മവിശ്വാസമാണ്. മാത്രമല്ല, ധോണിയുടെ സ്വന്തം സർ ജഡേജയുടെ 19-ാം ഓവറിലെ അഞ്ചു പന്തിൽ 21 റൺസ് എന്ന മാക്സമര പ്രകടനം ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പക്ഷെ, കോൽക്കട്ടയോട് തോൽവി ഉറപ്പായിരുന്നുവെന്നത് മറ്റൊരു വസ്തുത.

ചെന്നൈയ്ക്ക് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഇന്നത്തെ മത്സരത്തിൽ ഒരു ജീവന്മരണ പോരാട്ടം നടത്തേണ്ട ആവശ്യം അവർക്കില്ല. എന്നാൽ ഹൈദരാബാദിന് പ്ലേ ഓഫ് ഏതാണ്ട് അവസാനിച്ചെങ്കിലും അവരുടെ ഏറ്റവും മോശം വിജയ റേറ്റുള്ള എതിരാളിയുടെ മേൽ വിജയങ്ങൾ നേടേണ്ടതും കിരീടസാധ്യതയുമായെത്തിയെങ്കിലും ടീമിൻ്റെ പരാജയങ്ങളുടെ നാടക്കേടു ഏറ്റു വാങ്ങേണ്ടി വന്ന ടീമിനെ ഇനിയുള്ള മത്സരങ്ങളെങ്കിലും സ്വന്തമാക്കി മാന്യമായൊരു മടക്കം അവർ ആഗ്രഹിക്കുന്നു. അതു കൊണ്ട്, ഓറഞ്ച് ആർമി ശക്തമായൊരു മത്സരം ഇന്ന് ഷാർജയിൽ പുറത്തെടുക്കും എന്നുറപ്പ്.

Leave a Reply