പഞ്ചാബിന് വിജയം അനിവാര്യം; സാധ്യത കോൽക്കട്ടയ്ക്ക്

0
71

വീ.ജെ.പുന്നോലി

ലണ്ടൻ

ഇനിയുള്ള മത്സരങ്ങളിലെ ജയങ്ങൾ പ്ലേ ഓഫിലേക്ക് കടക്കുവാൻ അനിവാര്യമായതുകൊണ്ട് കെ.കെ.ആറിനും പിബിക്കും കെ.കെ.പി.പി. എന്ന രീതിയിൽ കളിച്ചാൽ പോരാ. അതു കൊണ്ട്, സീസണിലെ
45-ാം അങ്കത്തിൽ ഇന്ന് ഇരു ടീമുകളും ദുബൈയിൽ കൊമ്പുകോർക്കുമ്പോൾ മത്സരം തീപാറും എന്നതിൽ സംശയമില്ല. ഇന്ത്യയിൽ നടത്തിയതിനേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന കോല്ക്കട്ടയ്ക്കാണ് മേൽകൈ എന്നു കരുതാം.

ഇന്ത്യയിൽ നടന്ന കളിയിൽ ഏഴിൽ രണ്ടേ വിജയിക്കാൻ മോർഗനും കൂട്ടർക്കും കഴിഞ്ഞുള്ളുവെങ്കിലും യുഎഇയിൽ 4 ൽ മൂന്നും നേടി ശക്തമായ തിരിച്ചുവരവാണ് അവർ നടത്തിയിരിയ്ക്കുന്നത്. ഒരു പക്ഷെ, ക്യാപ്റ്റൻ ഒഴികെ ത്രിപാഠിയും അയ്യരും ഗില്ലും നരേയനും കാർത്തിക്കും റസ്സലും ചക്രവർത്തിയും റാണയും അടക്കം ടീമിലെ ഒരോ അംഗങ്ങളും അവസരത്തിനൊത്ത് ഉയർന്നു എന്നതാണ് ടീമിൻ്റെ വിജയരഹസ്യം.

മറുവശത്ത് എതിരാളികളെ, പഞ്ചാബിലെ രാജാക്കന്മാർ എന്നതിലുപരി നിർഭാഗ്യങ്ങളുടെ രാജകുമാരന്മാർ എന്നു വിശേഷിപ്പിക്കുന്നതായിരിക്കും നല്ലത്. സ്വദേശികളും വിദേശികളും ആയ ഒരു പറ്റം കളിക്കാരെ കൊണ്ട് സമ്പന്നമാണ് എന്നും സർധാരന്മാരുടെ സൈന്യം. ഇത്തവണയും മായങ്ക് – രാഹുൽ, സീസണിലെ ഏതു ടീമും കൊതിക്കുന്ന ഓഫണിങ്ങ് കൂട്ടുകെട്ട്. പിന്നെ, സാക്ഷാൽ ഗെയ്ൽ, പൂരൻ ഹൂഡ തുടങ്ങിയ ബാറ്റേർസ് കൂടാതെ ഷാമി, അർദീപ്, ജോർദാൻ, അർഡിൽ റഷീദ്, മുരുകൻ തുടങ്ങിയ ഒരു പറ്റം നല്ല ബൗളേർസ് പക്ഷെ, ജയം പതിനൊന്നിൽ നാല്. എത്ര നല്ല തുടക്കങ്ങൾ കിട്ടിയാലും വിജയങ്ങൾ അവർക്ക് അപ്രാപ്യമായി തുടരുന്നുത് ഖേദകരം തന്നെ. പതിനൊന്നു കളിയിൽ ഇന്ത്യയിലെ എട്ടിൽ മൂന്നും യുഎഇയിൽ മൂന്നിൽ ഒന്നും നേടി എട്ടു പോയ്ൻറുമായി ആറാം സ്ഥാനത്തുള്ള രാഹുലിനും കൂട്ടുർക്കം അവശേഷിക്കുന്ന മൂന്നു കളിയും ശക്തരായ ടീമുകളോട് എന്നത് അവർക്ക് പ്ലേ ഓഫ് സാധ്യത ദുർഘടം തന്നെ.

നിർഭാഗ്യങ്ങൾ മറികടന്ന്
പ്രീതി സിൻ്റയുടെ പോരാളികൾ
കിംഗ് ഖാൻ്റ പടയാളികളെ തോൽപ്പിച്ച്
പ്ലേ ഓഫ് സാധ്യത നിലനിറുത്തുമോ. കാത്തിരിക്കാം.

Leave a Reply