Tuesday, November 26, 2024
HomeSportsCricketരാജസ്ഥാൻ കണക്കുതീർക്കുമോ..? ആർസിബി ഏഴാം വിജയം സ്വന്തമാക്കുമോ.. ?

രാജസ്ഥാൻ കണക്കുതീർക്കുമോ..? ആർസിബി ഏഴാം വിജയം സ്വന്തമാക്കുമോ.. ?


വീ.ജെ.പുന്നോലി

ലണ്ടൻ

RCBയേയും അവരുടെ ആരാധകരെയും സംബന്ധിച്ചടത്തോളം ഐപി എൽ ചരിത്രത്തിൽ തന്നെ അവരുടെ ഏറ്റവും നല്ലൊരു സീസൺ നടന്നുകൊണ്ടിരിക്കന്നത്. തുടർച്ചയായ നാലു വിജയങ്ങളോടെയുള്ള സ്വപന തുല്യമായ തുടക്കം. പിന്നീട് ചില പരാജയങ്ങൾ നേരിട്ടുവെങ്കിലും പത്തു മത്സരത്തിൽ നിന്നും പന്ത്രണ്ടു പോയ്ൻറുമായി മൂന്നാം സ്ഥാനം, പ്ലേ ഓഫിന് ഉറപ്പായ പ്രതീക്ഷ… എത്ര ഉയർന്നു സ്കോറും പിന്തുടർന്ന് ജയിക്കുവാൻ കഴിവുള്ള മുബൈയെ കഴിഞ്ഞ മത്സരത്തിൽ 16 ഓവറിൽ 111 ന് എല്ലാവരെയും പുറത്താക്കി നേടിയ 54 റൺസിൻ്റെ ത്രസിപ്പിക്കുന്ന ജയം.. അങ്ങനെ ദുബൈയിൽ നാളെ രാജസ്ഥാനെ നേരിടുന്ന കോലിക്കും കൂട്ടർക്കും തന്നെയാണ് വിജയ സാധ്യത കൂടതൽ. കോലിക്കൊപ്പം മാക്സലും ഫോം കണ്ടെത്താൻ കഴിഞ്ഞുവെന്നതും പട്ടേലിൻ്റെയും ചഹലാൻ്റെയും ബൗളിങ്ങും ആർസിബിക് ആത്മവിശ്വാസം തരുന്ന ഘടകങ്ങൾ തന്നെ. ഡിവില്ലേഴ്സ് ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

മറുവശത്ത്, രാജസ്ഥാന് കാര്യങ്ങൾ ആശ്വാസകരമല്ല. ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ തുടങ്ങിയ കരുത്തരില്ലാതെയാണ് സഞ്ജു രാജസ്ഥാനെ നയിക്കുന്നത്.
ടീമിന്റെ കോംബിനേഷൻ നിശ്ചയിച്ചിരുന്നതു പോലും ഈ 3 പേരെ അടിസ്ഥാനമാക്കിയായിരുന്നു. അവരുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒട്ടും ആഴമില്ലാത്ത ബാറ്റിങ് നിര. ഡേവിഡ് മില്ലറിനേപ്പോലുളള സീനിയർ താരങ്ങൾ പോലും ഉത്തരവാദിത്തമില്ലാതെ കളിക്കുന്നു. പേസ് നിര താരതമ്യേന മികച്ചതാണെങ്കിലും സ്പിന്നർമാർ മികവു പുലർത്താൻ കഴിയുന്നില്ല എന്നതും പോരായ്മയാണ്. കഴിഞ്ഞ രണ്ടു കളിയിലും സൻജു നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചങ്കിലും കാര്യമായ പിന്തുണ പിങ്ക് ആർമിയിൽ നിന്നും ലഭിച്ചില്ല എന്നതാണ് രണ്ടു തോൽവികളുടെയും കാരണം. അങ്ങനെ കഴിഞ്ഞ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും ദുർബലരായ ഹൈദരാബാദിനോടു പോലും തോൽവി ഏറ്റുവാങ്ങി സൻജുവും കൂട്ടരും നാളെ എത്തുമ്പോൾ കോലിയുടെ അവകാശവാദം പോലെ 10 ൽ 10 റേറ്റിങ്ങോടെ മുംബൈയെ തോൽപിച്ച് എത്തുന്ന ശക്തരായ RCBയെയാണ് നേരിടേണ്ടത്.

ടീമുകൾ ഏറ്റുമുട്ടുന്നത് ജയിക്കാൻ വേണ്ടി മാത്രമല്ല, കണക്കുകൾ തീർക്കുവാൻ വേണ്ടി കൂടിയാണ്… തുടർച്ചയായ മൂന്നു തോൽവികൾക്ക് രാജ്യസ്ഥാന് കണക്കുതീർക്കണം … സീസണിലെ ആദ്യ മത്സരത്തിലെ അവർ ഉയർത്തിയ 177 റൺസ്, 21 ബോളുകൾ ബാക്കി നില്ക്കേ 10 വിക്കറ്റിന് കോലിയും പടിക്കലും നേടിയ വിജയം നല്കിയ നാണക്കേട് തീർക്കാതിരിക്കാനും പിങ്ക് ആർമിക്ക് കഴിയില്ല. എങ്കിലും, കണക്കുകൾ ബാക്കിയാക്കി സൻജുവും കൂട്ടരും വീണ്ടുമൊരു പരാജയം കൂടി കോലിയോടും കൂട്ടരിൽ നിന്നും ഏറ്റുവാങ്ങി പ്ലേ ഓഫ് സാധ്യത പോലും കളഞ്ഞ് കുളിക്കുമോ? കാത്തിരിക്കാം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments