Wednesday, July 3, 2024
HomeSportsCricketഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ

ഐപിഎൽ മെഗാലേലം: രജിസ്റ്റർ ചെയ്തത് ശ്രീശാന്ത് ഉൾപ്പെടെ 1214 താരങ്ങൾ

വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ മെഗാലേലത്തിൽ പേര് രജിസ്റ്റർ ചെയ്തത് ആകെ 1214 താരങ്ങൾ. വാതുവെപ്പ് കേസിലെ വിലക്ക് മാറിയെത്തിയ കേരള താരം എസ് ശ്രീശാന്തും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീശാന്ത് കഴിഞ്ഞ തവണയും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ആരും താരത്തെ ടീമിലെടുത്തില്ല. മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ്, സാം കറൻ, ക്രിസ് ഗെയിൽ, ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് തുടങ്ങിയ താരങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല.

ആകെ രജിസ്റ്റർ ചെയ്തവരിൽ 896 പേർ ഇന്ത്യൻ താരങ്ങളാണ്. ആകെ താരങ്ങളിൽ 903 പേരും മുൻപ് രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളല്ല. 41 പേർ അസോസിയേറ്റ് ടീമുകളിലെ താരങ്ങളാണ്. രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടുള്ളവരിൽ 209 പേർ വിദേശികളും 61 പേർ ഇന്ത്യൻ താരങ്ങളുമാണ്. മുൻപ് ഐപിഎൽ കളിച്ചിട്ടുള്ള, രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത 143 ഇന്ത്യൻ താരങ്ങൾ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തു. ഇത്തരത്തിലുള്ള 6 താരങ്ങളാണ് വിദേശികൾ. ദേശീയ ജഴ്സിയിലും ഐപിഎലിലും കളിച്ചിട്ടില്ലാത്ത 62 വിദേശ താരങ്ങളും ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തു.

ഏറ്റവും ഉയർന്ന ലേലത്തുകയായ 2 കോടി രൂപയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 49 താരങ്ങളാണ്. പട്ടികയിൽ 17 ഇന്ത്യൻ താരങ്ങൾ 32 വിദേശ താരങ്ങളും ഉണ്ട്. ആർ അശ്വിൻ, ശ്രേയാസ് അയ്യർ, ശിഖർ ധവാൻ, ഇഷൻ കിഷൻ, സുരേഷ് റെയ്ന, പാറ്റ് കമ്മിൻസ്, ആദം സാമ്പ, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, കഗീസോ റബാഡ, ഡ്വെയിൻ ബ്രാവോ, ട്രെൻ്റ് ബോൾട്ട്, ഫാഫ് ഡുപ്ലെസി, ക്വിൻ്റൺ ഡികോക്ക്, ദേവ്ദത്ത് പടിക്കൽ, കൃണാൽ പാണ്ഡ്യ, മുഹമ്മദ് ഷമി, റോബിൻ ഉത്തപ്പ തുടങ്ങിയവരാണ് പട്ടികയിൽ ഉള്ളത്. ശ്രീശാന്ത് 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഫെബ്രുവരി ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിലാണ് ഐപിഎൽ ലേലം നടക്കുക.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments