ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്ററിലിന് നാല് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. മുംബൈ ഉയര്‍ത്തി എട്ടിന് 129 എന്ന സ്‌കോര്‍ അഞ്ച് പന്ത് ബാക്കിയിരിക്കെ ഡല്‍ഹി മറികടക്കുകയായായിരുന്നു. ജയത്തോടെ പ്ലേ ഓഫ് ഡല്‍ഹി ഉറപ്പിച്ചപ്പോള്‍ മുംബൈയുടെ സാധ്യതകള്‍ മങ്ങി. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണ് പരുങ്ങലിലായിരുന്ന ഡല്‍ഹിയെ 33 പന്തില്‍ 33 റണ്‍സെത്ത ശ്രേയസ് അയ്യരാണ് കരകയറ്റിയത്. 20 റണ്‍സെടുത്ത അശ്വിന്‍ ഉറച്ച പിന്തുണ നല്‍കി. ഭേദപ്പെട്ട പ്രകടം പുറത്തെടുത്ത ഋഷബ് പന്തിന്റെ 26 റണ്‍സും ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായി.
ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് മാന്യമായ പ്രകടനം കാഴ്ചവെച്ചത്. പത്ത് പന്തില്‍ ഏഴ് റണ്‍സ് മാത്രം നേടിയ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ തന്നെ നഷ്ടമായത് മുംബൈക്ക് കനത്ത തിരിച്ചടിയായി. മറ്റ് മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.
ഡല്‍ഹിക്കായി ആവേശ് ഖാനും അക്ഷര്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 15 റണ്‍സ് വിട്ടു നല്‍കിയാണ് ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കി